.
'വീര ധീര സൂരൻ' എന്ന സിനിമക്ക് ശേഷം 'ചിയാൻ' വിക്രം, 'ഇരു മുഖൻ' എന്ന ചിത്രം സംവിധാനം ചെയ്ത ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും, ഈ സിനിമക്ക് ശേഷം 'ചിയാൻ' വിക്രം അഭിനയിക്കാനിരിക്കുന്നത് തമിഴിൽ 'എഫ്.ഐ.ആർ', ഈയിടെ പുറത്തിറങ്ങിയ ‛മിസ്റ്റർ എക്സ്' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. എന്നാൽ മനു ആനന്ദ്, 'ചിയാൻ' വിക്രം കൂട്ടുകെട്ടിലൊരുങ്ങാനിരുന്ന ചിത്രം ഇപ്പോൾ ഇല്ലെന്നുള്ള റിപ്പോർട്ടുകളാണ് കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. ......
' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയിൽ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാർ നായക കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. ......
തമിഴിലും തെലുങ്കിലുമായി സംവിധായകൻ ഗോകുൽകൃഷ്ണയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നായികാപ്രാധാന്യമുള്ള ഈ സിനിമയുടെ കഥയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത നടി സാമന്തയാണ്.
തമിഴിലെ ജെന്റിൽമാൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സംവിധായകനായിരുന്നു ഗോകുൽകൃഷ്ണ. ......
മരണമടഞ്ഞ നടി ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ, അടുത്ത് തന്നെ തമിഴ് സിനിമയിലേക്കും വരാനിരിക്കുകയാണ് എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളിലും, ചില തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുള്ള ജാൻവി കപൂർ ധ്രുവ് വിക്രം നായകനാകുന്ന ചിത്രം മുഖേനയാണ് തമിഴിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്നത്. ......
വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച് സിദ്ധിക്ക് പറവൂർ രചന, ആനിമേഷൻ, സംവിധാനം എന്നിവ നിർവഹിച്ച സിനിമ, ആദ്യമായി എ ഐ സാങ്കേതിക വിദ്യ പൂർണമായി ഉപയോഗിച്ച മലയാളം ചിത്രമാണ് കൂടിയാണ്.
വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഇറങ്ങുന്ന നാലാമത്തെ ചിത്രമാണ് ഇത്.
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിന്റെ മണ്ണും മഴയും പുഴകളും ചേർന്ന് രൂപപ്പെടുത്തിയ ജീവിതമാണ് സോളമന്റേത്. തലമുറകളായി കൈമാറി വന്ന കൃഷി ഭൂമിയും ഓർമ്മകൾ നിറഞ്ഞ തറവാട് വീടും അദ്ദേഹത്തിന് വെറും ഒരു സ്ഥലമല്ല. ......
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് കമൽഹാസൻ്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' സ്ഥാപനത്തിൻ്റെ നിർമ്മാണത്തിൽ, സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന, രജനികാന്ത് നായകനാകുന്ന, രജനികാന്തിന്റെ 173-മത്തെ ചിത്രം കുറിച്ചുള്ള ഔദ്യോഗിക വാർത്ത നൽകിയിരുന്നു. എന്നാൽ ഈ സിനിമക്കായി സിബി ചക്രവർത്തി ഒരുക്കിയ കഥയുമായി രജിനികാന്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാൻ വൈകുകയായിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ നിന്നും സിബി ചക്രവർത്തി പുറത്തായി എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ......
സുരേഷ്ഗോപിയെ നായകനാക്കി മാത്യൂസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ഇതുവരെയും ഷൂട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കോട്ടയത്തെ 'അതിരമ്പുഴ' പള്ളിയിലെ പെരുന്നാളിന്റെ ദൃശ്യങ്ങൾ ഒറ്റക്കൊമ്പനുവേണ്ടി ഷൂട്ട് ചെയ്യാൻ നേരത്തെ തീരുമാനിച്ചുവെങ്കിലും പോലീസ് വകുപ്പിൽ നിന്നും ചിത്രീകരണത്തിനുള്ള പെർമിഷൻ ലഭിച്ചില്ല. ......
തമിഴിൽ 'പീട്സാ', ' ജികർതണ്ട', 'ഇറൈവി', 'മെർകുരി', 'പേട്ട', 'ജകമേ തന്ത്രം', 'ജികർതണ്ട-2', 'മഹാൻ', 'റെട്രോ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് കാർത്തിക് സുബുരാജ്. വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകനെന്ന പേര് വാങ്ങിയ കാർത്തിക് സുബുരാജ് സംവിധാനം ചെയ്ത 9 ചിത്രങ്ങളിൽ 'പേട്ട' കൂടാതെ മറ്റ് എട്ട് ചിത്രങ്ങൾക്കും സന്തോഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്. ......
നെൽസൻ ദിലീപ്കുമാർ സംവിധാനത്തിൽ രജനികാന്ത് നായകനായി അഭിനയിക്കുന്ന ചിത്രമാണ് 'ജെയിലർ-2'. ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ രജിനികാന്തിനൊപ്പം അഭിനയിച്ച രമ്യാകൃഷ്ണൻ, മൃണ, ശിവരാജ് കുമാർ, മോഹൻലാൽ എന്നിവർ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ എസ്.ജെ.സൂര്യ, വിദ്യാബാലൻ, മിഥുൻ ചക്രവർത്തി, സന്താനം എന്നീ താരങ്ങളും ഈ രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ......